---
title: "രവഡാ ചന്ദ്രശേഖറുടെ ഡിജിപി സ്ഥാനം ; കാലം മാപ്പ് തരില്ലെന്ന് സൈബറിടങ്ങളിൽ ചർച്ച*"
english_title: "Ravada Chandrasekhar's DGP post; Discussion in cyberspaces that time will not forgive"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/299663/Ravada Chandrasekhar's DGP post; Discussion in cyberspaces that time will not forgive"
published_at: "2025-06-30T22:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6862c8c55bb70_1000779456.jpg"
keywords: []
---

# രവഡാ ചന്ദ്രശേഖറുടെ ഡിജിപി സ്ഥാനം ; കാലം മാപ്പ് തരില്ലെന്ന് സൈബറിടങ്ങളിൽ ചർച്ച*

> **Lead Summary:** ഇന്ന് സംസ്ഥാന പോലീസ് മേധാവിയായി ചുമതലയേറ്റ രവഡാ ചന്ദ്രശേഖറെക്കുറിച്ച് സൈബറിടങ്ങളിൽ ചൂടേറിയ ചർച്ച.

## Article Content

ഇന്ന് സംസ്ഥാന പോലീസ് മേധാവിയായി ചുമതലയേറ്റ രവഡാ ചന്ദ്രശേഖറെക്കുറിച്ച് സൈബറിടങ്ങളിൽ ചൂടേറിയ ചർച്ച.

''കുത്തുപറമ്പിന്റെ തെരുവിൽ ആറ് യുവത്വങ്ങളുടെ ചോര ഇപ്പോഴും ഉണങ്ങി മാഞ്ഞിട്ടില്ല... ആരൊക്കെ തല മറന്ന് എണ്ണ തേച്ചാലും വിശുദ്ധ പട്ടം ചാർത്തി അണി യിച്ചൊരുക്കിയാലും..പോരാളികളുടെ മനസിൽ ഒരിക്കലും പൊറുക്കാൻ ആവുന്ന ഒരു അധ്യായവുമല്ല കൂത്തുപറമ്പ്.. അത് വീണ്ടും പോരാളികളുടെ ഇടനെഞ്ചിലേ ക്കുള്ള വെടിവെപ്പാണ്...കാലം മാപ്പ് തരില്ല... എന്നൊക്കെയാണ് സി പി എം സൈബറിടങ്ങളിൽ ചർച്ച നടക്കുന്നത്.

സംസ്ഥാന പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ പിണറായി സർക്കാർ നിയോഗിക്കുമ്പോൾ ഇതേ പോലീസ് ഉദ്യോഗസ്ഥനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തത് നായനാർ സർക്കാരാണെന്നത് ചരിത്രം. 1994ൽ നടന്ന കൂത്തുപറമ്പ് വെടിവെപ്പുമായി ബന്ധപ്പെട്ട് 1996ൽ അധികാരത്തിൽ വന്ന നായനാർ സർക്കാരാണ് റവാഡക്കെതിരെ കേസെടുക്കാൻ തീരുമാനിച്ചത്. ഒടുവിൽ 17 വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ 2013ൽ ഹൈക്കോടതിയാണ് റവാഡയെ കുറ്റവിമുക്തനാക്കിയത്. തങ്ങൾ അധികാരത്തിൽവന്നാൽ കൂത്തുപറമ്പ് വെടിവെപ്പിന് ഉത്തരവാദികളെ മുഴുവൻ അഴിയെണ്ണിക്കുമെന്ന് സി.പി.എം നേതൃത്വം വ്യക്തമാക്കിയിരുന്നു. അന്ന് നൽകിയ ഉറപ്പാണ് നായനാർ സർക്കാർ പാലിച്ചത്. കൂത്തുപറമ്പ് വെടിവെപ്പിൽ നമ്പർ വൺ പ്രതിയായി സി.പി.എം ആരോപിച്ചിരുന്നത് എം.വി. രാഘവനെയായിരുന്നു. എന്നാൽ മരണാനന്തരം അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകൾക്ക് മുൻകൈയെടുത്ത സി.പി.എം ചരമ വാർഷിക ദിനാചരണങ്ങളിൽ അടുത്ത കാലത്തായി പങ്കെടുക്കുകയും ചെയ്യുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/299663/Ravada Chandrasekhar's DGP post; Discussion in cyberspaces that time will not forgive)